സംസ്ഥാനത്ത് സ്വര്‍ണവില കൂടി: പവന് 20,360 രൂപ

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 20360 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 10 രൂപയുടെ വര്‍ധിച്ച് ഒരു ഗ്രാമിന് 2545 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്തരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. സ്വര്‍ണം ഔണ്‍സിന് 2.37 ഡോളര്‍ ഉയര്‍ന്ന് 1,235.40 ഡോളറായി.

Top