സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമിടുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സമ്പൂര്‍ണ മദ്യ നിരോധനം ലക്ഷ്യമിടുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മദ്യ ഉപഭോഗത്തില്‍ നിയന്ത്രണം വരുത്തുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍.

ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടി വരുന്നതായാി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഉപഭോഗം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമാണു ലക്ഷ്യമെന്നും പത്തു വര്‍ഷം കൊണ്ട് ഇതു നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബാറുകള്‍ പൂട്ടിയതും. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വിത്യസ്തമായ നിലപാടാണു സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.

Top