സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ മിനി അടിയന്തരാവസ്ഥയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടിയന്തിരാവസ്ഥ കാലത്തേതിന് സമാനമായ നിലപാടാണ് തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റേത്.

തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നീട്ടാനാണ് ശ്രമം നടക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

അതേസമയം തെരഞ്ഞെടുപ്പ് നീട്ടിവച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top