സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം പ്രതികൂലമെന്ന് യുഡിഎഫ് വിലയിരുത്തല്‍

സംസ്ഥാനത്ത് രാഷ്ട്രീയസാഹചര്യം പ്രതികൂലമെന്ന് യുഡിഎഫ് വിലയിരുത്തല്‍. അനുകൂല സാഹചര്യം മാറാന്‍ കാരണം മുന്നണിക്കുള്ളിലെ നിലപാടുകളും പ്രവൃത്തികളുമാണ്. ഘടക കക്ഷികള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അടിത്തറ അപ്പാടെയിളകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പുനല്‍കി. വിവാദങ്ങള്‍ ഇങ്ങനെ പോയാല്‍ പച്ചതൊടില്ലെന്ന് വിഡിസതീശന്‍ പറഞ്ഞു.

Top