സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ പൂട്ടുന്ന ബീവറേജസ് ഔട്ട്‌ലറ്റുകളുടെ പട്ടിക പുറത്ത് വിട്ടു

കൊച്ചി: ആദ്യഘട്ടത്തില്‍ പൂട്ടുന്ന ബീവറേജസ് ഔട്ട്‌ലറ്റുകളുടെ പട്ടിക പുറത്ത് വിട്ടു. 34 ബിവറേജസ് ഔട്‌ലറ്റുകളും 5 കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പനശാലകളും ഉള്‍പ്പെടെ 39 കേന്ദ്രങ്ങളാണ് ഒക്‌ടോബര്‍ രണ്ടിന് അടച്ചുപൂട്ടുക.

തിരുവനന്തപുരത്തെ പാപ്പനാംകോട്, വട്ടപ്പാറ, മാരയംകുളം എന്നീ ഔട്ട്‌ലെറ്റുകളാണ് പൂട്ടുന്നത്. പൂത്തല, അത്താണി, പേട്ട, കുമ്പളങ്ങി, മുല്ലശ്ശേരി കനാല്‍ എന്നിവയാണ് എറണാകുളത്ത് അടച്ചു പൂട്ടിയത്.

പാമ്പനാര്‍, കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, മങ്കുളം എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ ഇടുക്കിയില്‍ പൂട്ടി. കോഴിക്കോട് മുക്കം, താമരശ്ശേരി, കല്ലായി റോഡ് എന്നിവിടങ്ങളിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് പൂട്ടിയത്.

തിരുവനന്തപുരം3, ആലപ്പുഴ2, ഇടുക്കി4, തൃശൂര്‍3, മലപ്പുറം2, വയനാട്2, കാസര്‍കോഡ്1, കൊല്ലം2, കോട്ടയം3, എറണാകുളം5, പാലക്കാട്3, കോഴിക്കോട്3, കണ്ണൂര്‍1. എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പൂട്ടുന്ന ഔട്ട്‌ലെറ്റുകള്‍.

കുളത്തൂപ്പുഴ (കൊല്ലം), കോട്ടയം, പീരുമേട് (ഇടുക്കി), മൂവാറ്റുപുഴ (എറണാകുളം), മേപ്പാടി (വയനാട്) എന്നിവയാണ് പൂട്ടൂന്ന കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍.

Top