സംസ്ഥാനത്തെ മാട്ടിറച്ചി വ്യാപാരികള്‍ നാളെ മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ മാട്ടിറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരം നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. കന്നുകാലികളെ കൊണ്ടുവരുന്നതില്‍ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കാലിക്കച്ചവടക്കാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

തമിഴ്‌നാട്ടിലെ കാലിക്കച്ചവടക്കാര്‍ കഴിഞ്ഞ 19 മുതല്‍ നടത്തുന്ന സമരം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്എല്ലാ ഇറച്ചിക്കടകളും അടച്ചിട്ടുള്ള സമരത്തിന് കേരളത്തിലെ വ്യാപാരികളുടെ തീരുമാനം. ഇതുസംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെയും വ്യാപാരികള്‍ ഇന്നലെ തമിഴ്‌നാട്ടില്‍ യോഗം ചേര്‍ന്നിരുന്നു.

കന്നുകാലികളെ കൊണ്ടുവരുന്നതില്‍ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

സമരം തുടരാന്‍ തീരുമാനിച്ചതോടെ കിലോയ്ക്ക് 300 രൂപയിലെത്തിയ മാട്ടിറച്ചി വില ഇനിയും കൂടാനാണ് സാധ്യത. മിക്ക ഹോട്ടലുകളിലും ബീഫ് ഉല്‍പന്നങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ് . അതേസമയം മാട്ടിറച്ചി ലഭ്യത കുറഞ്ഞതിനാല്‍ മറ്റ് മൃഗങ്ങളുടെ ഇറച്ചി ബീഫെന്ന പേരില്‍ വില്‍ക്കപെടാന്‍ സാധ്യയുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top