സംവിധാനം കഠിനാധ്വാനം ആവശ്യമുള്ള ജോലിയെന്ന് സെയ്ഫ് അലി ഖാന്‍

സിനിമ സംവിധാനം ചെയ്യാന്‍ നല്ല കഠിനാധ്വാനം ആവശ്യമാണെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. അഭിനയിക്കുകയും സിനിമ നിര്‍മിക്കുകയും ഇപ്പോള്‍ ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോള്‍ സംവിധാന രംഗത്തിലേക്ക് കടക്കുന്നില്ല. സംവിധാനം നല്ല താത്പര്യമുള്ള മേഖലയാണ്. പക്ഷെ നല്ല ബുദ്ധിമുട്ടുള്ള സംഗതിയും. ഭാവിയില്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്‌തേക്കാമെന്നും സെയ്ഫ് പറഞ്ഞു. പുതിയ ചിത്രമായ ഹാപ്പി എന്‍ഡിങ്ങിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു പരിപാടിയിലാണ് സെയ്ഫ് മനസ് തുറന്നത്. ഗോവിന്ദയും ഇലിയാനയുമാണ് ഹാപ്പി എന്‍ഡിങ്ങിലെ മറ്റു പ്രധാന താരങ്ങള്‍. സെയ്ഫ് അലി ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം ചിത്രം തിയെറ്ററുകളില്‍ എത്തും. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഫാന്റമാണ് സെയ്ഫിന്റെ അടുത്ത ചിത്രം. കത്രീന കൈഫാണ് ഈ ചിത്രത്തിലെ നായിക.

Top