സംഘപരിവാര്‍ അജണ്ടയുടെ കുഴലൂത്തുകാരാണ് കേരളവര്‍മ്മ കോളേജ് മാനേജ്‌മെന്റ്; വിഎസ്

തിരുവനന്തപുരം: സംഘപരിവാര്‍ അജണ്ടയുടെ കുഴലൂത്തുകാരായി കേരള വര്‍മ്മ കോളേജ് മാനേജ്‌മെന്റ് മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന നിലപാട് സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണെന്നും വിഎസ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ എന്തു ഭക്ഷണം കഴിക്കണമെന്ന് തിരുമാനിക്കുന്നത് ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Top