സൈഗാള്‍ പാടുകയാണ്; അടുത്തമാസം തിയേറ്ററിലേക്ക്, ട്രെയ്‌ലറെത്തി

സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ സിബി മലയില്‍ ഒരുക്കിയ കുടുബകഥയാണ് സൈഗാള്‍ പാടുകയാണ്. ടിഎ റസാഖ് തിരക്കഥ നിര്‍വഹിച്ച ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യാ നമ്പീശനാണ് നായിക.

അന്യദേശത്ത് പോയി സംഗീതം പഠിച്ചുവന്നയാളാണ് സൈാള്‍ യൂസഫ് ഭായി എന്ന സൈഗാള്‍. തന്റെ മകനിലായിരുന്നു സംഗീതത്തെ ഉപാസിച്ച കലാകാരന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ അച്ഛന്റെ സ്വപ്നങ്ങളെ പൂവണിയിക്കാന്‍ മകനു കഴിഞ്ഞില്ല. ഈ പ്രമേയത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

മധുപാലാണ് സൈഗാള്‍ യൂസഫ് ഭായിയെ അവതരിപ്പിക്കുന്നത്. മുന്‍കാല നായിക സുജാത സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ഹരീഷ് പെരടിയില്‍, മാസ്റ്റര്‍ ഗൗരീശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, മുരുകേഷ്, മീനാ ഗണേഷ്, രാജേഷ് ശര്‍മ്മ, ബാസിദ്, നൈഷ് എന്നിവരും പ്രധാന താരങ്ങളാണ്.

റഫീഖ് അഹമ്മദ് എം. ജയചന്ദ്രന്‍ ടീമിന്റെ അഞ്ചു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.

Top