ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ടില്‍ നിന്ന് പുറത്താക്കി

കോട്ടയം: പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ട് (എം)-ല്‍ നിന്നും പുറത്താക്കി. പാര്‍ട്ടി അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടിയെന്ന് യൂത്ത് ഫ്രണ്ട് പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ് അറിയിച്ചു.

യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഷോണ്‍ ജോര്‍ജ്. പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതു മുതല്‍ ഷോണ്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കെ.എം. മാണിയേയും ജോസ് കെ. മാണിയേയും വിമര്‍ശിച്ചുകൊണ്ട് ഷോണ്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണു ഷോണിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. നിലവില്‍ യുവജന ക്ഷേമബോര്‍ഡ് അംഗമാണ് ഷോണ്‍ ജോര്‍ജ്.

Top