ഷേക്‌സ്പിയര്‍ കൃതി മാക്ബത്ത് സിനിമയാക്കാനൊരുങ്ങി ജയരാജ്

ഷേക്‌സ്പിയറുടെ കൃതി സിനിമയാക്കാന്‍ വീണ്ടും ജയരാജ്. ഷേക്‌സ്പിയറുടെ മാക്ബത്ത് ആണ് ജയരാജ് സിനിമയാക്കുന്നത്. വീരം എന്നാണ് ചിത്രത്തിന്റെ പേര്. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയുമൊരുക്കുന്നത്. എം ആര്‍ വാര്യര്‍ ആണ് സംഭാഷണം രചിച്ചിരിക്കുന്നത്.

മുമ്പ് ജയരാജ് കളിയാട്ടം എന്ന സിനിമ ചെയ്തത് ഷേക്‌സ്പിയറുടെ ഒഥല്ലോ ആസ്പദമാക്കിയായിരുന്നു. ജയരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം ഒറ്റാല്‍ ആണ്. 2014ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ഒറ്റാല്‍ നേടിയിരുന്നു.

Top