ഷീന ഷുക്കൂറിന് പിന്‍തുണയുമായി ലീഗ്; ഒറ്റപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ചെറുക്കും

മലപ്പുറം: എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന് ലീഗിന്റെ പിന്തുണ. ഷീന ഷുക്കൂറിനെ ഒറ്റപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്നു മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

അന്വേഷണമെന്ന ഉമ്മാക്കി കാട്ടി ആരും പേടിപ്പിക്കാന്‍ നോക്കേണ്ട. ആര്‍എസ്എസിനു ഹല്ലേലുയ്യാ പാടുന്ന വി.എസ്. അച്യുതാനന്ദനെ സിപിഎം നിലയ്ക്കു നിര്‍ത്തണമെന്നും മജീദ് ആശ്യപ്പെട്ടു.

നേരത്തെ സര്‍വകലാശാലയില്‍ അടിയന്തര യോഗം നടക്കുമ്പോള്‍ ലീഗിന്റെ നിയന്ത്രണത്തിലുള്ള സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഷീന ഷുക്കൂര്‍ വിദേശത്തു പോയിരുന്നു. ലീഗിനോടുള്ള തന്റെ വിധേയത്വം പ്രസംഗത്തില്‍ തുറന്നു പറയുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്കാന്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനു നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പ്രോ വിസിക്കെതിരേ നടപടി വേണമെന്ന് വി.എസും ആവശ്യപ്പെട്ടിരുന്നു.

Top