ഷിബു ബേബി ജോണിനെ പിന്തുണച്ച് യുഡിഎഫിന്റെ മദ്യ നയത്തില്‍ വിമര്‍ശനവുമായി കെ മുരളീധരനും

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യ നയത്തെ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത്. യുഡിഎഫിന്റെ മദ്യനയം വിജയമാണോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മദ്യനയമാണ് യുഡിഎഫിനെ ക്ലിഫ് ഹൌസില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസില്‍ എത്തിച്ചത്. ഷിബു ബേബി ജോണിന്റെ അഭിപ്രായത്തോട് വ്യക്തിപരമായി യോജിക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ എല്‍ഡിഎഫ് മദ്യനയത്തിനെതിരെ യുഡിഎഫ് ശക്തമായ സമരം നടത്തണം. യുഡിഎഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. മദ്യനയത്തില്‍ യുഡിഎഫിന്റെ തീരുമാനം എന്തായാലും അംഗീകരിക്കും, മുരളീധരന്‍ വിശദമാക്കി.

Top