ഷാഹിദ് കപൂര്‍ വിവാഹിതനാവുന്നു

ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. വധു സിനിമാ മേഖലയില്‍ നിന്നായിരിക്കുമെന്ന് കരുതുന്നെങ്കില്‍ തെറ്റി. ഡല്‍ഹി സ്വദേശിനിയായ മിറ രാജ്പുതാണ് ഷാഹിദിന്റെ ജീവിത സഖിയാകുന്നത്. ലേഡി ശ്രീറാമിലെ മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥിനിയാണ് മിറ. മകരസംക്രാന്തി ദിനമായിരുന്ന ജനുവരി 14ന് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വരുന്ന ഡിസംബറിലായിരിക്കും വിവാഹം. ഇരുവരും വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് മറച്ചുവച്ചിരിക്കുകയായിരുന്നു. രാധ സോമി സത്സംഗ് എന്ന സംഘടനയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഷാഹിദിന്റെ പിതാവ് മിറയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള ഒരാളെ ആയിരിക്കില്ല താന്‍ വിവാഹം കഴിക്കുന്നതെന്ന് ഷാഹിദ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹൈദര്‍ എന്ന സിനിമയിലെ പ്രകടനത്തോടെ ദേശീയ അവാര്‍ഡിന് തൊട്ടടുത്ത് എത്തി നില്‍ക്കുകയാണ് ഷാഹിദ് ഇപ്പോള്‍.

Top