ഷാരൂഖ് ഖാനെ ഹാഫിസ് സയ്യിദിനോട് ഉപമിച്ച് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം തുടരുന്നു. കിങ് ഖാന്റെ ഹൃദയം പാകിസ്താനിലാണെന്ന് ആരോപിച്ച വിജയ് വര്‍ഗിയ അത് വിവാദമായപ്പോള്‍ പിന്‍വലിച്ച് തടിയൂരിയെങ്കില്‍ ഷാരൂഖും ഹാഫിസ് സയ്യിദും ഒരുപോലെയാണെന്ന് പരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തി.

പാക് തീവ്രവാദി ഹാഫിസ് സയ്യിദിന്റെ പരാമര്‍ശങ്ങള്‍ പോലെയാണ് ഷാരൂഖിന്റെ പ്രതികരണങ്ങളുമെന്ന് ആദിത്യനാഥ് പറയുന്നു. ഹിന്ദുക്കള്‍ ഷാരൂഖിന്റെ ചിത്രങ്ങള്‍ കണ്ടില്ലെങ്കില്‍ മറ്റ് മുസ്‌ലിങ്ങളെ പോലെ ഷാരൂഖിനും വഴിയില്‍ അലഞ്ഞുതിരിഞ്ഞുനടക്കേണ്ടിവരും. ദേശവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഷാരൂഖ് നടത്തരുതെന്നും യോഗി ആദിത്യനാഥ് ഉപദേശവും നല്‍കുന്നുണ്ട്.

Top