ഷാരൂഖ് അധോലോക നായകനായി വീണ്ടുമെത്തുന്നു

ഷാരുഖ് ഖാന്‍ വീണ്ടും അധോലോകനായകനായി എത്തുന്നു. റയീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

2007ല്‍ പുറത്തിറങ്ങിയ പര്‍സാനിയ എന്ന ചിത്രമൊരുക്കിയ രാഹുല്‍ ദോലാക്കിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫര്‍ഹാന്‍ അക്തറിന്റെ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവാസുദ്ദീന്‍ സിദ്ദിഫി, മഹിറ ഖാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

1980 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തില്‍ അഹമ്മദാബാദ് നഗരത്തെ പുനസൃഷ്ടിക്കുന്നുമുണ്ട്. മുംബൈ ഫിലിം സിറ്റിയിലാണ് പഴയ അഹമ്മദാബാദിനെ പുനസൃഷ്ടിക്കുന്നത്.

Top