ഷാരൂഖാന്റെ ഗ്രാഫിക് നോവല്‍ അഥര്‍വയുടെ ട്രെയിലര്‍ എത്തി

ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന ഗ്രാഫിക് നോവല്‍ അഥര്‍വയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

കിംഗ് ഖാന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയുമായാണ് അഥര്‍വ ദ ഒറിജിന്‍ ട്രെയിലര്‍ എത്തിയിരിക്കുന്നത്. കൊച്ചടയാനിലും മറ്റും പ്രേക്ഷകര്‍ കണ്ട രീതിയില്‍ ഷാരൂഖിന്റെ ആനിമേറ്റഡ് രൂപമാണ് നോവലില്‍ ഉപയോഗിക്കുന്നത്. പുരാതന വേഷവിധാനങ്ങളിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്.

ചരിത്രാതീത കാലത്തെ ഭൂമിയും അവിടുത്തെ കാഴ്ചകളും മികച്ച ദൃശ്യശ്രാവ്യ അനുവഭവമാക്കി പ്രേക്ഷകരിലെത്തിക്കുകയാണ് അഥര്‍വയിലൂടെ. രമേശ് തമിഴ്മണിയുടെ ഇതേപേരിലുള്ള നോവലാണ് ആധാരം.

വിര്‍സു സ്റ്റുഡിയോസിന്റെ ആദ്യ സംരംഭമാണ് അഥര്‍വ.

Top