ഷാരുഖിനെ ബഹുമാനിച്ച് സെയ്ഫ് അലി ഖാന്‍

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരുഖിനോട് തനിക്ക് ബഹുമാനം മാത്രമേ ഉള്ളൂവെന്ന് സെയ്ഫ് അലി ഖാന്‍. ഷാരുഖിന്റെ കൂടെ ജോലി ചെയ്യാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും സെയ്ഫ്. അദ്ദേഹത്തിന്റെ കൂടെ ധാരാളം ജോലി ചെയ്തിട്ടുണ്ട്. ഫിലിം ഫെയര്‍ അവാര്‍ഡ് ഷോകള്‍, പരസ്യങ്ങള്‍ തുടങ്ങി നിരവധി തവണ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ജോലി ചെയ്തു. കല്‍ ഹോ ന ഹോ എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചു. കൂടാതെ എന്റെ കല്യാണത്തിന് സിനിമയില്‍ നിന്നുമെത്തിയ ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് ഷാരുഖ്. ബോളിവുഡിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും സെയ്ഫ് ഓര്‍ക്കുന്നു. ഹാപ്പി എന്‍ഡിങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണിപ്പോള്‍ സെയ്ഫ്. സെയ്ഫ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. രാജ് നിധിമോരു കൃഷ്ണ ഡി.കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവിന്ദയും പ്രധാന വേഷത്തില്‍ ഹാപ്പി എന്‍ഡിങ്ങില്‍ അഭിനയിക്കുന്നുണ്ട്. ഇല്യാന ഡിക്രൂസ്, കല്‍ക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഈ മാസം അവസാനം ചിത്രം തിയെറ്ററില്‍ എത്തും.

Top