ഷവോമി റെഡമി 2 വൈകാതെ ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ എന്‍ട്രി ലെവല്‍ ഫോണ്‍ ഷവോമി റെഡമി 2 ഇന്ത്യന്‍ വിപണിയില്‍ ഈ മാസം എത്തും. 6000 രൂപയാണ് ഈ മോഡലിന്റെ വില. മാര്‍ച്ച് 24 മുതലാണ് വില്‍പന. ബഡ്ജറ്റ് ഫോണുമായെത്തിയ മോട്ടോ ഇ, ലെനോവോ എ600 എന്നിവക്ക് കനത്ത വെല്ലുവിളിയാവും ഷിയോമി റെഡ്മി 2.

4ജി സപ്പോര്‍ട്ട്,64 ബിറ്റ് 1.2ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗന്‍ പ്രൊസസ്സര്‍, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 8 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 2200 എം.എ.എച്ച് ബാറ്ററി, ഫാസ്റ്റ് ബാറ്ററി ചാര്‍ജിങ് എന്നിവയാണ് ഷവോമി റെഡ്മി 2 യുടെ പ്രത്യേകതകള്‍.

ആന്‍ഡ്രോയ്ഡ് 4.4 ലാണ് ഷവോമി റെഡ്മി 2 പ്രവര്‍ത്തിക്കുക. 9.22മില്ലിമീറ്റര്‍ കനമുള്ള റെഡ്മി 2വില്‍ 5 ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍, ഡ്രാഗന്‍ ട്രയില്‍ ഗ്‌ളാസ്, 8 ജി.ബി ഇന്റേര്‍ണല്‍ മെമ്മറി , 32 ജി.ബി എക്‌സ്‌റ്റേണല്‍ സപ്പോര്‍ട്ട്, 1 ജി.ബി റാം എന്നീ സൗകര്യങ്ങളും ലഭ്യമാണ്.

Top