ഷവോമി ഇ- കൊമേഴ്‌സ് മേഖലയിലേക്ക്‌ ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നു

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി ഇകൊമേഴ്‌സ് ബിസിനസിലേക്കും ചുവടുവയ്ക്കാനൊരുങ്ങുന്നു. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്പ് ഡീല്‍ തുടങ്ങിയ ചാനല്‍ പാര്‍ട്ണര്‍മാര്‍ മുഖേനയാണ് ഇന്ത്യയില്‍ ഷവോമിയുടെ വില്‍പ്പന നടക്കുന്നത്.

കമ്പനിയുടെ സ്വന്തം പോര്‍ട്ടലിലും ഫോണുകളും ആക്‌സസറികളും വില്‍ക്കാന്‍ വച്ചിട്ടുണ്ട്. ഇതാണ് സ്വന്തം ഇ കൊമേഴ്‌സ് സൈറ്റ് എന്ന ആലോചനയിലേക്ക് കമ്പനിയെ നയിച്ചതെന്ന് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം തലവന്‍ മനു കുമാര്‍ ജെയിന്‍ വ്യക്തമാക്കിയത്.

വെയര്‍ഹൗസും ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ലോജിസ്റ്റിക് സര്‍വ്വീസും ഇതിന്റെ ഭാഗമായി ഒരുക്കും.

ഇന്ത്യയില്‍ ഫോണുകള്‍ നിര്‍മ്മിക്കാനും ഷവോമി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. സ്വന്തം നിലയില്‍ ഫാക്ടറി സ്ഥാപിക്കാതെ മറ്റ് സ്ഥാപനങ്ങളെ നിര്‍മ്മാണം ഏല്‍പ്പിക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളൂരുവില്‍ ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള സംവിധാനമൊരുക്കാനും ഷവോമി ലക്ഷ്യമിടുന്നുണ്ട്.

വിപണിയിലെത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കമ്പനി കഴിഞ്ഞ വര്‍ഷം 61.1 ദശലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് ആഗോളതലത്തില്‍ വില്‍പ്പന നടത്തിയത്. 2013 ല്‍ ഇത് 18.7 ദശലക്ഷമായിരുന്നു

Top