ഷവോമിയുടെ സ്മാര്‍ട്ട് ബാന്റ് വിറ്റഴിഞ്ഞത് 7 സെക്കന്റില്‍

ഷവോമിയുടെ സ്മാര്‍ട്ട് ബാന്റ് വിറ്റഴിഞ്ഞത് വെറും 7 സെക്കന്റില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് സൈറ്റില്‍ ഫ്‌ളാഷ് സെയിലിന് എംഐ ബാന്റ് ഷവോമി നിരത്തിയത്. ഇതാണ് 7 സെക്കന്റില്‍ വിറ്റഴിഞ്ഞത്. ആദ്യം റജിസ്ട്രര്‍ ചെയ്യുന്ന 1000 പേര്‍ക്ക് 1 രൂപയ്ക്ക് ബാന്റ് നല്‍കുമെന്ന് ഷവോമി അറിയിച്ചിരുന്നു.

ഷവോമി ഗാഡ്ജറ്റുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഈ ബാന്റ് ഉപയോഗിക്കാം. ഒരിക്കല്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ ബാന്റ് 30 ദിവസം ഉപയോഗിക്കാം എന്നാണ് ഷവോമി പറയുന്നത്. ഒപ്പം ഇത് വാട്ടര്‍ റസിസ്റ്റന്റുമാണ്.

ഷവോമി എംഐ 4ഐക്ക് ഒപ്പമാണ് കഴിഞ്ഞ വാരം ഷവോമി ബാന്റ് പുറത്തിറങ്ങിയത്. ഇതിന് 999 രൂപയാണ് മാര്‍ക്കറ്റ് വില പറഞ്ഞിരുന്നത്. മൂന്ന് കളറിലാണ് ഈ ബാന്റ് ലഭിക്കുക.

Top