ഷവോമിയുടെ പേര്‍സണല്‍ ക്യാമറ Yi ആക്ഷന്‍ അവതരിപ്പിച്ചു

ഷവോമി പേര്‍സണല്‍ ക്യാമറ പുറത്തിറക്കി Yi ആക്ഷന്‍ ക്യാമറ എന്നാണ് ഈ പേഴ്‌സണല്‍ ക്യാമറയുടെ പേര്. ബാഴ്‌സിലോണയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ഈ ക്യാമറ ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.

പ്രഫഷണലായി ഉപയോഗത്തിന് വേണ്ടിയല്ലെങ്കിലും ഇപ്പോള്‍ തരംഗമാകുന്ന ഗോപ്രോ ക്യാമറകളുടെ ഗണത്തില്‍ ഇതിനെ പെടുത്താം. സാധാരണ ഗോപ്രോ ക്യാമറയുടെ പകുതി പൈസമാത്രമാണ് ഇതിനുള്ളത്. അതായത് ഏതാണ്ട് 3500 രൂപയ്ക്ക് ഈ ക്യാമറ ലഭിക്കും.

വൈഫേ കണക്ടിവിറ്റി ഈ ക്യാമറയുടെ പ്രത്യേകതയാണ്. അതിനാല്‍ തന്നെ റിമോര്‍ട്ട് ആപ്പുകള്‍ ഉപയോഗിച്ച് ക്യാമറയെ ദൂരത്ത് നിന്നും കണ്‍ട്രോള്‍ ചെയ്യാം. 16 എംപിയാണ് ക്യാമറ റെസല്യൂഷന്‍ 1080 പിക്‌സല്‍ വീഡിയോ 60 എഫ്പിഎസില്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കും.

Top