ഷവോമിയുടെ എംഐ4 ജനുവരി 28ന് ഇന്ത്യ വിപണിയില്‍ എത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ എംഐ4 ജനുവരി 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ചൈന ഉള്‍പ്പടെയുള്ള രാജ്യാന്തര വിപണിയില്‍ കഴിഞ്ഞവര്‍ഷം അവസാനം പുറത്തിറക്കിയ ഷവോമി എംഐ4 ന് അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 2.5 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍, മൂന്ന് ജിബി റാം എന്നിവയാണ് അടിസ്ഥാന സവിശേഷതകള്‍.

13 മെഗാപിക്‌സല്‍ ക്യാമറ, എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 16 ജിബി/64 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4.3 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയുമുണ്ട്. കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എല്‍ടിഇ, വൈഫൈ 802.11, വൈഫൈ ഡയറക്ട്, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയുണ്ട്.

ജനുവരി 28ന് പുറത്തിറക്കുന്ന ഫോണ്‍ ഓണ്‍ലൈന്‍ വ്യാപാരികളായ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാകും ഉപഭോക്താക്കളിലേക്ക് എത്തുക. ഏകദേശം 20000 രൂപയില്‍ താഴെയായിരിക്കും ഷവോമി എംഐ4ന് ഇന്ത്യന്‍ വിപണിയിലെ വില എന്നാണ് സൂചന.

Top