ഷഫ്‌ന വധക്കേസ്: പ്രതി അഫ്‌സലിന് ജീവപര്യന്തം തടവും തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു

കണ്ണൂര്‍: തലശ്ശേരി ഷഫ്‌ന കൊലക്കേസ് പ്രതി അഫ്‌സലിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും വിധിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ കോളേജ് വിദ്യാര്‍ഥിനി ഷഫ്‌നയെ വെട്ടിക്കൊന്ന കേസിലാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ ജഡ്ജി വി.ജയറാം നേരത്തെ വിധിച്ചിരുന്നു.

തലശ്ശേരി ചിറക്കര കെ.ടി.പി മുക്ക് സംജാസില്‍ ഷഫ്‌നയെയാണ് തലശ്ശേരി മോറക്കുന്ന് തൗഫീഖ്മന്‍സില്‍ ചെറിയപറമ്പത്ത് മുഹമ്മദ് അഫ്‌സല്‍ (36 ) വെട്ടിക്കൊന്നത്. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയത്.

2004 ജനവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരി ക്രൈസ്റ്റ് കോളേജ് ബിരുദ വിദ്യാര്‍ഥിനിയായ ഷഫ്‌ന ക്ലാസുകഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അക്രമത്തിനിരയായത്. വീടിനു സമീപം കാത്തുനിന്ന പ്രതി വീട്ടുമുറ്റത്തുവെച്ച് പെണ്‍കുട്ടിയെ ഇയാള്‍ കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Top