ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളുടെ വിലക്ക് നീക്കില്ലെന്ന് ബിസിസിഐ

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മലയാളി താരം ശ്രീശാന്തടക്കമുള്ള താരങ്ങള്‍ക്ക് നല്‍കിയ വിലക്ക് നീക്കില്ലെന്ന് ബിസിസിഐ. വിലക്ക് സംബന്ധിച്ച് ബി.സി.സി.ഐ നേരത്തെ എടുത്ത തീരുമാനം തുടരുമെന്ന് ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.

അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും വ്യത്യാസമുണ്ട്. ബോര്‍ഡിന്റെ അഴിമതി വിരുദ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍മേലാണ് കളിക്കാരുടെ പേരില്‍ നടപടി സ്വീകരിച്ചത്. അതിനാല്‍ ഈ തീരുമാനം തുടരുമെന്നും താക്കൂര്‍ വ്യക്തമാക്കി.

വിലക്ക് നീക്കണമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഇതു വരെ രേഖാ മൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ശ്രീശാന്തിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും താക്കൂര്‍ പറഞ്ഞു.

Top