ശ്രീശാന്തിന്റെ വിലക്ക്: കെസിഎ ബിസിസിഐയ്ക്ക് കത്തയച്ചു

കൊച്ചി: ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കെസിഎ ബിസിസിഐയ്ക്കു കത്തയച്ചു. ഐപിഎല്‍ വാതുവയ്പു കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ശ്രമങ്ങള്‍ ആരംഭിച്ചതിന്റെ ആദ്യ പടിയായാണ് കത്ത് അയച്ചത്.

ബിസിസിഐ ഭാരവാഹികളുമായി നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടുന്നതിനു കെസിഎ പ്രതിനിധികള്‍ ഡല്‍ഹിക്കുപോകും. പ്രസിഡന്റ് ഡാല്‍മിയ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്നും കെസിഎ പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു.

Top