ശ്രീലങ്ക 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കും

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ നാവികസേന പിടികൂടിയ 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും. സമുദ്രാതിര്‍ത്തിയെ സംബന്ധിച്ച് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഘട്ട ചര്‍ച്ച ചെന്നൈയില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മോചന നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ നാവികസേന 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു.

Top