ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന്‌ വിരാട് കൊഹ്‌ലി

ചെന്നൈ: ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയെ നയിക്കാന്‍ ആത്മവിശ്വാസമുണ്ടെന്ന് കൊഹ്‌ലി പറഞ്ഞു. യുവതാരങ്ങളടങ്ങിയ ടീം ഇന്ത്യ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഈ മാസം 12ന് തുടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ മൂന്ന് ടെസ്റ്റുകളാണ് ശ്രീലങ്കയില്‍ കളിക്കുക. ടെസ്റ്റ് ടീം ക്യാപ്റ്റനായി ചുമതലയേറ്റെടുത്തിന് ശേഷം വിരാട് കൊഹ്‌ലിക്ക് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ പൂര്‍ണ പരമ്പരയാണ് ശ്രീലങ്കയിലേത്.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ എംഎസ് ധോണി ടെസ്റ്റില്‍നിന്ന് വിരമിച്ചതോടെയാണ് കൊഹ്‌ലി ക്യാപ്റ്റനായി നിയമിക്കപ്പെട്ടത്. പിന്നീട് ബംഗ്ലാദേശുമായി ഒറ്റ ടെസ്റ്റിലേ ഇന്ത്യ കളിച്ചുള്ളൂ. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ടീം ഇന്ത്യ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇലവനുമായി ത്രിദിന പരിശീല മത്സരം കളിക്കും.

Top