ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാര വിരമിക്കല്‍ പ്രഖ്യാപനം നടത്തി

കൊളംബൊ: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ കുമാര്‍ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ആഗസ്തില്‍ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന പരമ്പരയോടെയാകും വിരമിക്കലെന്ന് സംഗക്കാര പറഞ്ഞു. കൊളംബോയില്‍ പാകിസ്ഥാനെതിരായ ടെസ്റ്റിനിടെയായിരുന്നു സംഗയുടെ വിരമിക്കല്‍ പ്രഖ്യാപനം.

മുപ്പത്തിയേഴുകാരനായ സംഗക്കാര ഏകദിനത്തില്‍ നിന്നും ടി ട്വന്റിയില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു.

2000ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് സംഗക്കാര 132 മത്സരങ്ങളില്‍ നിന്ന് 58.31 ശരാശരിയില്‍ 12,305 റണ്‍സ് നേടിയിരുന്നു.

38 സെഞ്ച്വറിയും 52 അര്‍ധസെഞ്ച്വറിയും അടങ്ങുന്നയാണ് ഈ തിളക്കമാര്‍ന്ന ഇന്നിങ്‌സ്. ടെസ്റ്റില്‍ 179 ക്യാച്ചും 20 സ്റ്റമ്പിങ്ങുമുണ്ട് സ്വന്തം പേരില്‍.

Top