മൈത്രിപാല സിരിസേന മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തും

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. സ്ഥാനമേറ്റ ശേഷം സിരസേനയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ്. വൈകുന്നേരത്തോടെ അദ്ദേഹം ഇന്ത്യയിലെത്തും.

സമാധാനം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചര്‍ച്ച നടത്തും.

Top