ശ്രീലങ്കന്‍ പര്യടനം: ടീമിനെ കോഹ്‌ലി നയിക്കും, സഞ്ജു പുറത്ത്

മുംബയ്: ശ്രീലങ്കന്‍ പര്യടനത്തിനുള്ള 15 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു വി സാംസണ്‍ ടീമില്‍ ഇടം നേടിയില്ല. ഹര്‍ഭജന്‍ സിങിനെ ടീമില്‍ ഉള്‍പ്പെടുത്തി.

അമിത് മിശ്രയാണ് മൂന്നാമത്തെ സ്പിന്നര്‍. കരണ്‍ ശര്‍മ്മയ്ക്ക് പകരമാണ് അമിത് മിശ്രയെ ഉള്‍പ്പെടുത്തിയത്. ബാറ്റിങ് നിരയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടീമിന്റെ തെരഞ്ഞെടുപ്പ്. പതിവിന് വിപരീതമായി പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് ടെസ്റ്റുകളുള്ള പരന്പര ആഗസ്റ്റ് 12ന് ആരംഭിക്കും.

ടീം : വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, അജന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിങ്, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ.

Top