ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

സെഞ്ചുറിയുമായി കളം നിറഞ്ഞ നായകന്‍ വിരാട്‌കോഹ്‌ലിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 126 പന്തുകളില്‍ 139 റണ്‍സാണ് കോഹ്‌ലി വാരിക്കൂട്ടിയത്. ഇതോടെ അഞ്ചില്‍ അഞ്ചും വിജയിച്ചു ഇന്ത്യ പരമ്പര തൂത്തുവാരി. അര്‍ധ സെഞ്ചുറി നേടിയ അംബാട്ടി റായിഡു(59) മികച്ച പിന്തുണ നല്‍കി. അഷ്‌കര്‍ പട്ടേല്‍(17) പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി അജാന്ത മെന്‍ഡിസ് നാലു വിക്കറ്റും നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ്ര്രശീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടിയിരുന്നു. നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. തിരിമനെ(52), തിലകരത്‌ന ദില്‍ഷന്‍(35), മഹേള ജയവര്‍ധന(32) എന്നിവര്‍ പിന്തുണ നല്‍കിയെങ്കിലും വിജയം ആതിഥേയര്‍ക്കൊപ്പമമായിരുന്നു.

Top