ശ്രീനഗറില്‍ ഗ്രനേഡ് സ്‌ഫോടനം: എട്ട് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ലാല്‍ ചൗക്കില്‍ ഗ്രനേഡ് പൊട്ടിതെറിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. ലാല്‍ ചൗക്കിലെ സെക്യൂരിറ്റി പോസ്റ്റ് ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനം.

സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ അര്‍ണിയയില്‍ തീവ്രവാദികള്‍ പട്ടാളബങ്കറില്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top