കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അവശനിലയിലാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ആദ്യം പരിശോധിച്ച ഡോ. ജോസ് സക്കറിയ വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്ന് രാവിലെയാണ് ശ്രീജിത്തിനെ പരിശോധിച്ചത്. ശ്രീജിത്തിന് വയറുവേദനയും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. മൂത്രതടസ്സവുമുണ്ടായിരുന്നു.
പരിശോധിച്ച ഡോക്ടര്‍ വിവരങ്ങള്‍ അറിയിച്ചിരുന്നു. വിദഗ്ധ പരിശോധനക്ക് റഫര്‍ ചെയ്തിരുന്നുവെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.
ശ്രീജിത്തിനെ ആദ്യം എത്തിച്ചത് വരാപ്പുഴ മെഡിക്കല്‍ സെന്ററിലാണെന്നും ഡോക്ടര്‍ പറയുന്നു.