ശേഷി കൂടിയ ബാറ്ററിയുമായി ജിയോണി മാരത്തണ്‍ എം 4 വിപണിയിലെത്തി

പതിനയ്യായിരം രൂപയ്ക്കടുത്ത സ്മാര്‍ട്ട്‌ഫോണുകളില്‍ വച്ചേറ്റവും ശേഷി കൂടിയ ബാറ്ററിയുമായി ജിയോണി മാരത്തണ്‍ എം 4 വിപണിയിലെത്തി. വില 15,499 രൂപ.

ഫോര്‍ ജി കണക്ടിവിറ്റിയുള്ള മാരത്തണ്‍ എം 4 ന് 5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. ത്രീ ജിയില്‍ 18 മണിക്കൂര്‍ ടോക്ക് ടൈം നല്‍കാന്‍ ഇതിനാകം.

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഡ്യുവല്‍ സിം ഫോണിന് 1.3 ഗിഗാഹെട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സറും രണ്ട് ജിബി റാമും ഉപയോഗിക്കുന്നു. ഇന്റേണല്‍ മെമ്മറി 16 ജിബി . മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി 32 ജിബി വരെ വിപുലീകരിക്കാം.

എല്‍ഇഡി ഫ്‌ലാഷുള്ള എട്ട് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. കറുപ്പ് , വെളുപ്പ് ബോഡി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Top