ശിവസേന പ്രതിഷേധം; ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര നടക്കില്ലെന്ന് സൂചനകള്‍

ന്യൂഡല്‍ഹി: ഡിസംബറിലെ ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര നടക്കില്ലെന്ന് സൂചന. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടത്തുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചതായും സൂചനയുണ്ട്.

ബിസിസിഐയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ചര്‍ച്ച ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചതിന് പിന്നാലെയാണ് തീരുമാനം. ഇന്നലെ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ മുറിയിലേക്ക് തള്ളിക്കയറിയ ശിവസേന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞു വെയ്ക്കുകയും ചെയ്തിരുന്നു.

ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഞായറാഴ്ച മുംബൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനത്തില്‍ നിന്നും പാക് അമ്പയര്‍ അലീം ദാര്‍ പിന്മാറിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ ഏകദിനത്തിന് കമന്ററി നല്‍കുന്നതില്‍ നിന്നും വസീം അക്രവും ഷുഹൈബ് അക്തറും പിന്‍വാങ്ങിയിരുന്നു.

Top