ശിവരാത്രി ദിനത്തില്‍ അമേരിക്കയില്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം

വാഷിംഗ്ടണ്‍: മഹാശിവരാത്രി ദിനത്തില്‍ അമേരിക്കയില്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം. സീറ്റില്‍ മെട്രോപോളിറ്റന്‍ ഏരിയയിലെ ഒരു അമ്പലത്തിന്റെ ഭിത്തിയില്‍ ‘ഗെറ്റ് ഔട്ട് ‘ എന്ന് എഴുതിയിരിക്കുന്നതാണ് ഇന്ന് കാണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ അമേരിക്കയില്‍ നടക്കാന്‍ പാടില്ലെന്നും ഹിന്ദുക്കളോട് പുറത്തുപോകാന്‍ പറയാന്‍ നിങ്ങള്‍ ആരാണെന്നും അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണെന്നും വാഷിംഗ്ടണിലെ ഹൈന്ദവ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ നിത്യ നിരഞ്ജന്‍ പറഞ്ഞു. സംഭവത്തില്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പ്രതിഷേധം പ്രകടിപ്പിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വസിക്കുന്നതായി ഹൈന്ദവ സംഘടനകള്‍ അറിയിച്ചു. അമേരിക്കയില്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പറയപ്പെടുന്നു.

നോര്‍ത്ത് വെസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. 20വര്‍ഷത്തെ പഴക്കമേ ഈ ക്ഷേത്രത്തിനുള്ളൂ. ക്ഷേത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുകയാണ്.

Top