ശിവകാര്‍ത്തികേയന്‍ ചിത്രം രജനി മുരുകന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

കാക്കി സടൈക്ക് എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് രജനി മുരുകന്‍. മലയാളി താരം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. വരുത്തപ്പെടാത്ത വാലിബന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പൊന്‍ റാമാണ് രജനിമുരുകന്‍ സംവിധാനം ചെയ്യുന്നത്. രാജ് കിരണ്‍, സമുദ്ര കനി എന്നിവാരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

പടയപ്പയിലെ രജനികാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള സ്‌റ്റൈലിലായിരുന്നു ചിത്രത്തിന്റെ ടീസറില്‍ ശിവകാര്‍ത്തികേയനെ കണ്ടത്. സ്റ്റുഡിയോ ഗ്രീനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Top