ശില്‍പ ഷെട്ടിക്കെതിരെ 9 കോടിയുടെ തട്ടിപ്പു കേസ്

മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കെതിരേ 9 കോടി രൂപയുടെ തട്ടിപ്പ് കേസ്. ഒന്‍പതുകോടി രൂപ ശില്‍പഷെട്ടി നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയാണു പരാതി നല്‍കിയിരിക്കുന്നത്.

പരാതിയെത്തുടര്‍ന്ന് എസന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടമകളായ ശില്‍പാ ഷെട്ടിക്കും ഭര്‍ത്താവും റിപു സുദന്‍ കുന്ദ്ര(രാജ് കുന്ദ്ര)യ്ക്കുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടുവര്‍ഷത്തിനുള്ളില്‍ പത്തിരിട്ടിയാക്കിത്തരാമെന്നു പറഞ്ഞാണു 9 കോടി രൂപ നിക്ഷേപമായി ഇവര്‍ വാങ്ങിച്ചതെന്നാണ് പരാതി നല്‍കിയ എ.കെ. മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ആക്ഷേപം.

ഒന്‍പതുകോടിയുടെ നിക്ഷേപത്തിനു പകരമായി നല്‍കിയ 30 ലക്ഷം ഓഹരികള്‍ വ്യാജമായിരുന്നു എന്നും കമ്പനി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

Top