ശാശ്വതീകാനന്ദയുടേത് ജലസമാധിയല്ല; കൊലപാതകമെന്ന് ബാലകൃഷ്ണ പിള്ള

കൊല്ലം:സ്വാമി ശാശ്വതീകാനന്ദയുടേത് കൊലപാതകമാണെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. ആലുവയില്‍ പോയശേഷം നാളെ കാണാമെന്ന് പറഞ്ഞാണ് സ്വാമി പിരിഞ്ഞത്. ജലസമാധി തീരുമാനിച്ചയാള്‍ അങ്ങിനെ പറയുമോ? എന്ന് ബാലകൃഷ്ണ പിള്ള ചോദിച്ചു

സ്വാമി മരിക്കുന്നതിന്റെ തലേദിവസം ഉമ്മന്‍ ചാണ്ടിയോടൊപ്പം കണ്ടിരുന്നു. കൂടിക്കാഴ്ച സ്വാമിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നുവെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

Top