ശവസംസ്‌കാരത്തിനിടെ ഷിയാ പള്ളിക്ക് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കില്‍ ഷിയാ വിഭാഗക്കാരുടെ പള്ളിക്ക് നേരെ നടന്ന ചാവേര്‍ ആക്രണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ശവസംസ്‌കാരത്തിനിടെയാണ് പള്ളിക്ക് നേരെ ആക്രമണം നടന്നത്. പടിഞ്ഞാറന്‍ ബാഗ്ദാദിലെ ഹര്‍തിയാഹ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആദ്യ നിഗമനം. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പള്ളിയിലെ ആള്‍ക്കൂട്ടത്തിനിടെയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ സ്വയം പൊട്ടിതെറിക്കുകയായിരുന്നു. ഇറാക്കില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരത്തിലുള്ള നിരവധി സ്‌ഫോടനങ്ങളാണ് നടന്നത്. നൂറുകണക്കിനാളുകള്‍ ചാവേര്‍ ആക്രമണത്തില്‍ ഇതിനോടകം കൊല്ലപ്പെട്ടു.

Top