ശബരിമല വിഷയം; കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിപ്രവര്‍ത്തകരുടെ പ്രതിഷേധം

kadakampally surendran

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധം. ബിജെപിപ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം, സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ശബരിമലയില്‍ നില നില്‍ക്കുന്ന നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ലെന്നാണ് തഹസില്‍ദാര്‍ അറിയിച്ചിരിക്കുന്നത്. റാന്നി തഹസില്‍ദാറാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

തിരുമുറ്റത്തെ ബാരിക്കേഡ് മാറ്റാമെന്നും നിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്തിമ തീരുമാനം കളക്ടറാണ് എടുക്കുന്നത്.

Top