ശബരിമല പ്രതിഷേധം 41 കേസുകൾ പിൻവലിച്ചതായി സർക്കാർ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ 41 കേസുകൾ പിൻവലിച്ചെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. പൊലീസ് എടുത്ത നിസാര കേസുകൾ പിൻവലിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് സർക്കാർ കേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിച്ചത്. ആകെ 2656 കേസുകളാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുവാൻ ഒരു വർഷം മുൻപ് തീരുമാനമെടുത്തെങ്കിലും നടപടിയുണ്ടായിരുന്നില്ല.

പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരെയുളള ആക്രമണം, മതസ്പർധ വളർത്താനുളള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ പിൻവലിക്കില്ല. കേസ് നിലവിലുളളതിനാൽ പലർക്കും ജോലി ചെയ്യുന്നതിനും വിദേശത്തേക്ക് പോകുന്നതിനും തടസമുണ്ടായെന്ന് പരാതിയുയർന്നിരുന്നു.

Top