അയ്യപ്പഭക്തര്‍ വൈകാരികമായി പ്രതികരിക്കുന്നത് കാണണം; സര്‍ക്കാറിനോട് എം.ടി.രമേശ്

Ramesh

തിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ആത്മഹൂതി ചെയ്യാന്‍ പോലും അയ്യപ്പഭക്തര്‍ തയ്യാറാകുന്നതിന്റെ തെളിവാണ് സെക്രട്ടറിയേറ്റിന് സമീപം ഉണ്ടായ അയ്യപ്പഭക്തന്റെ ആത്മഹത്യാശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.

ഈ സംഭവത്തെ കാണുന്നത് വളരെ ഞെട്ടലോടെയാണെന്നും സര്‍ക്കാരിന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും അയ്യപ്പഭക്തര്‍ വൈകാരികമായി പ്രതികരിക്കുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു.

സത്യാഗ്രഹ പന്തലിന് ആവശ്യത്തിന് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ബിജെപി പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ക്ക് സത്യാഗ്രഹപന്തലിലേക്ക് കടക്കാന്‍ സാധിക്കാതിരുന്നത്. ഇത് വലിയ ദുരന്തം ഒഴിവാക്കി, എം.ടി.രമേശ് വ്യക്തമാക്കി.

Top