ശബരിമലയില്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് അടിയന്തരാവസ്ഥയെന്ന്; എന്‍എസ്എസ്

ശബരിമലയില്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് അടിയന്തരാവസ്ഥയെന്ന്; എന്‍എസ്എസ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ പ്രതീതിയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് എന്‍എസ്സ്എസ്സ്. സര്‍ക്കാര്‍ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണ്. എന്‍എസ്സ്എസ്സ് പുറത്തിറിക്കിയ വാര്‍ത്താക്കുറിപ്പിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം.

ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്വീകരിച്ചത്. എന്നാല്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാനുള്ള ഭരണാഘടനാപരമായ അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് എന്‍എസ്എസ് നിലപാട്. പന്തളകൊട്ടാരത്തെയും അവകാശികളെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നും വിശ്വാസികളുടെ മനസ്സിനാണ് മുറിവേറ്റതെന്നും എന്‍എസ്എസ് വാര്‍ത്താക്കുറിപ്പിലൂടെ സൂചിപ്പിക്കുന്നു. ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടാകാന്‍ പാടില്ലെന്ന പറയുന്ന കുറിപ്പില്‍ വിശ്വാസികള്‍്‌ക്കൊപ്പമാണ് എന്‍എസ്എസ് നിലപാടെന്നും വിശദീകരിക്കുന്നു. നിയമപരമായ രീതിയിലും സമാധാനപരമായ മാര്‍ഗത്തിലും വിഷയത്തില്‍ പ്രതികരിക്കാനാനും ആണ് എന്‍എസ്എസ് തീരുമാനം.

Top