ശബരിമലയിലെ മെസില്‍ തീപിടുത്തം

ശബരിമല: സന്നിധാനത്തെ പൊലീസ് മെസിലെ ഫര്‍ണസില്‍ തീപടര്‍ന്നു പിടിച്ചു. ആളപായമില്ല. ഡീസല്‍ ഉപയോഗിച്ചുള്ള ആവിയിലാണ് ഇവിടെ ഭക്ഷണം പാകംചെയ്യുന്നത്. ക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് ഫര്‍ണസിലെ തീ ആളിപ്പടര്‍ന്നത്.

ഇന്ന് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ്മ ദിനമായതിനാല്‍ വന്‍ സുരക്ഷയാണ് ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിരുക്കുന്നത് . അതിനിടയിലായിരുന്നു തീപിടിത്തം. ഇത് പരിഭ്രാന്തി പരത്തി. ശബ്ദം കേട്ട് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നാലുപാടും ഓടി.

സന്നിധാനത്തിലുള്ള നാലായിരത്തോളം പൊലീസുകാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നത് ഇവിടെയാണ്.

Top