ശബരിമല:മുഖ്യമന്ത്രി ഇല്ലാതെ അവലോകനയോഗം

പത്തനംതിട്ട:മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായുള്ള അവസാന അവലോകന യോഗം താറുമാറായി.മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖ മന്ത്രിമാരും വകുപ്പ് മേധാവികളും ഇല്ലതെയാണ് യോഗം നടന്നത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് മുന്‍വര്‍ഷങ്ങളില്‍ അവലോകനയോഗങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ഇത്തവണ ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. വനം, ഗതാഗതം വകുപ്പുകളുടെ ചുമതല വഹിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ മന്ത്രി പിജെ ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Top