ശക്തമായ നായികാ കഥാപാത്രവുമായി മിയ എത്തുന്നു

മലയാളികളുടെ പ്രിയതാരം മിയ തൊട്ടാവാടി എന്ന ചിത്രത്തിലൂടെ ശക്തമായ നായികാ കഥാപാത്രമായി എത്തുന്നു. അന്ന എന്ന കഥാപാത്രമായാണ് മിയ വെള്ളിത്തിരയില്‍ എത്തുന്നത്. വിദ്യാഭ്യാസമുള്ള ഒരു മോഡേണ്‍ പെണ്‍കുട്ടി വിവാഹജീവിത്തിലേയ്ക്ക് കടക്കുന്നതോടെ പൂര്‍ണ്ണമായും ഒരു വീട്ടമ്മയായി മാറുന്ന കഥാപാത്രമായാണ് മിയ എത്തുന്നത്. പുതിയ രൂപത്തിലാണ് മിയ ചിത്രത്തില്‍ എത്തുന്നത്.

സാമൂഹികമായി വളരെയധികം പ്രാധാന്യമുള്ള സിനിമയുടെ വിഷയം. മാത്രമല്ല, സ്ത്രീക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് അധിയായ സന്തോഷമുണ്ടെന്നും ചിത്രത്തെക്കുറിച്ച് മിയ പ്രതികരിച്ചു.

ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയെ കൂടാതെ നന്ദു, മനോജ് കെ ജയന്‍, കോട്ടയം നസീര്‍, ടി ജി രവി, തമിഴ് നടന്‍ ജയപ്രകാശ് എന്നിവരും പ്രധാന വേഷത്തില്‍ വരുന്നു.

Top