വർത്തമാന സമൂഹത്തിന്റെ കണ്ണാടിയായി “എന്താ ഇങ്ങനെ?”ഹ്രസ്വചിത്രം ഒക്ടോബറിൽ

ർത്തമാനസമൂഹത്തിനു കണ്ണാടിയായി ഒരു ഹ്രസ്വചിത്രം ഒക്ടോബറിൽ റിലീസിംഗിന് എത്തുന്നു.

പ്രശസ്ത ചലച്ചിത്ര നടി അഞ്ജലി നായരാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.

റിയലയ്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ സതീഷ് എഴുതിയ ചിത്രത്തിന്റെ ക്യാമറ റ്റി. ടി ശ്രീനിവാസനാണ് നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ അവാർഡ് ജേതാക്കളായ കാഞ്ചനാമ്മ,അഞ്ജലി നായർ ,മീനാക്ഷി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒപ്പം കോമഡി താരങ്ങളായ സുനിൽ വാലുത്തങ്കല്‍ ഷൈജു പുന്നപ്ര സിദിഖ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകൻ സെജോ ജോൺ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Top