വ്യാപം നിയമന അഴിമതി: എട്ടുപേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമന കുംഭകോണ (വ്യാപം)വുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയിലും കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയിലും നടത്തിയ തിരിമറിയുമായി ബന്ധപ്പെട്ട കേസിലാണു സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖ ചമക്കല്‍ എന്നിവ ചേര്‍ത്താണു പ്രതികള്‍ക്കെതിരെ സി.ബി.ഐ കേസ് എടുത്തിട്ടുള്ളത്.

Top